Connect with us

Education Notification

ജീനോം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് യു എസ് ഫെല്ലോഷിപ്പ്

Published

|

Last Updated

നോം എന്‍ജിനിയറിംഗ്, എഡിറ്റിംഗ് ടെക്‌നോളജി മേഖലയില്‍ പഠനമോ ഗവേഷണമോ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഫെല്ലോഷിപ്പോടെ യു എസ് സര്‍വകലാശാലയില്‍ അവസരം. ഗെറ്റിന്‍ (GETin) അഥവാ ജനോം എന്‍ജിനിയറിംഗ്, എഡിറ്റിംഗ് ടെക്‌നോളജി ഇനിഷ്യേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായാണ് അവസരം ലഭിക്കുക. കേന്ദ്ര സര്‍ക്കാര്‍ ബയോടെക്‌നോളജി വകുപ്പും ഇന്തോ-യു എസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോറവും സംയുക്തമായാണ് അവസരമൊരുക്കുന്നത്.

സ്റ്റുഡന്റ്‌സ് ഇന്റേണ്‍ഷിപ്പ് സൗകര്യം

അഗ്രിക്കള്‍ച്ചര്‍, ആരോഗ്യശാസ്ത്രം, ബയോ എന്‍ജിനിയറിംഗ്, ബയോമെഡിക്കല്‍, ഫണ്ടമെന്റല്‍ ബയോളജി, അനുബന്ധ ശാസ്ത്രങ്ങള്‍ എന്നിവയിലൊന്നില്‍ മുഴുവന്‍ സമയ ഗവേഷകര്‍ക്ക് സ്റ്റുഡന്റ്സ്് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. 2500 ഡോളര്‍ (ഏകദേശം 1,75,500 രൂപ) പ്രതിമാസ സ്റ്റൈപ്പന്‍ഡോടെ യു എസ് സര്‍വകലാശാലയില്‍ ആറ് മാസം വരെ ഇന്റണ്‍ഷിപ്പ് സൗകര്യം ലഭിക്കും.

ഫെല്ലോഷിപ്പ്

ലൈഫ് സയന്‍സ്, ബയോടെക്‌നോളജി, എന്‍ജിനിയറിംഗ്, ടെക്‌നോളജി എന്നിവയിലൊന്നില്‍ പി എച്ച് ഡിയുള്ള കോളജ്, സര്‍വകലാശാല, ശാസ്ത്രസാങ്കേതിക സ്ഥാപനം, പൊതുഫണ്ടിംഗ് ലഭിക്കുന്ന ഗവേഷണ വികസന സ്ഥാപനം, എന്നിവയിലൊന്നില്‍ റെഗുലര്‍ സ്ഥാനം വഹിക്കുന്നവര്‍ക്ക് അഞ്ച് ആഴ്ചമുതല്‍ ഒരു വര്‍ഷം വരെ നീളുന്ന ഫെല്ലോഷിപ്പ് അനുവദിക്കും. പ്രതിമാസം 3000 ഡോളര്‍ (ഏകദേശം, 2,13,000 രൂപ) ആണ് സ്റ്റൈപ്പന്‍ഡ്

Latest