Connect with us

Eduline

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ആസ്‌ട്രോ ഫിസിക്‌സില്‍ ഗവേഷണ പ്രോഗ്രാമുകള്‍

Published

|

Last Updated

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ (ഐ ഐ എ) ഗവേഷണത്തിന് അവസരം. പി എച്ച് ഡി, ഇന്റഗ്രേറ്റഡ് എം. ടെക്, പി എച്ച് ഡി എന്നീ പ്രോഗ്രാമുകളിലാണ് അവസരം. ഏതെങ്കിലും ഒരു പ്രോഗ്രാമിനു മാത്രമേ ഒരാള്‍ക്ക് അപേക്ഷിക്കാവൂ. ഓണ്‍ലൈന്‍ അപേക്ഷ ഈ മാസം 21 വരെ സ്വീകരിക്കും.
ഫിസിക്‌സ് എം എസ് സി, നിര്‍ദിഷ്ട ശാഖകളിലെ എം ഫില്‍, ബി. ടെക്, എം.ടെക് എന്നിവയില്‍ ഏതെങ്കിലുമൊരു യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്. 2020 ജനുവരി ഒന്നിന് 25 വയസ്സു കവിയാത്തവരെയാണ് പരിഗണിക്കുന്നത്. 2020 ജൂണില്‍ യോഗ്യതാ പരീക്ഷ ജയിക്കാവുന്നവര്‍ക്കും അവസരം ലഭിക്കും.

25,000, 28,000 രൂപ നിരക്കില്‍ പ്രതിമാസ സ്റ്റൈപ്പന്‍ഡും താമസ സൗകര്യവും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുമുണ്ട്. പ്രാഥമിക സ്‌ക്രീനിംഗ് നടത്തിയാണ് പ്രവേശന പരീക്ഷക്ക് തിരഞ്ഞെടുക്കുക. ഡിസംബര്‍ 14നു കൊച്ചി, ചെന്നൈ, ബെംഗളൂരു അടക്കം ഒമ്പത് കേന്ദ്രങ്ങളിലാണ് പരീക്ഷ. ഡിസംബര്‍ 20നാണ് ഫലം. പരീക്ഷയില്‍ മികവു പുലര്‍ത്തുന്നവര്‍ക്കു ബെംഗളൂരുവില്‍ ഇന്റര്‍വ്യൂ. പി എച്ച് ഡിക്ക് ഡിസംബര്‍ ഒടുവിലും ഇന്റഗ്രേറ്റഡ് എം. ടെക് പി എച്ച് ഡിക്ക് മെയിലുമാണ് ഇന്റര്‍വ്യൂ.

പത്താം ക്ലാസ് മുതല്‍ മുഖ്യപരീക്ഷകള്‍ക്ക് 60 ശതമാനം മാര്‍ക്ക് വേണം. യു ജി സി, സി എസ് ഐ ആര്‍, നെറ്റ്, ജെ ആര്‍ എഫ് യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയില്‍ ഇളവ് ലഭിക്കും. പക്ഷേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. രണ്ട് സര്‍വകലാശാലകളുമായി കൈകോര്‍ത്താണ് പ്രോഗ്രാമുകള്‍. പി എച്ച് ഡി, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല, ഇന്റഗ്രേറ്റഡ് എംടെക് – പി എച്ച് ഡി കൊല്‍ക്കത്ത സര്‍വകലാശാല.

Latest