Connect with us

International

ഇന്ത്യ- ചൈന ഉച്ചകോടി ഇന്ന്

Published

|

Last Updated

ചെന്നൈ: ക്ഷേത്ര നഗരമായ മഹാബലിപുരത്ത് ഇന്ന് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ- ചൈന അനൗദ്യോഗിക ഉച്ചകോടി. അതിര്‍ത്തി, വ്യാപാരം, സുരക്ഷ തുടങ്ങി തന്ത്രപ്രധാന വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കശ്മീർ വിഷയത്തിൽ ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണമാണ് ഉച്ചകോടിയിൽ ഉറ്റുനോക്കുന്നത്. കശ്മീരിലെ സ്ഥിതിഗതികള്‍ അതീവ ശ്രദ്ധയോടെ നോക്കികാണുകയാണെന്ന് കഴി
ഞ്ഞ ദിവസം സി ജിന്‍പിംഗ് പറഞ്ഞിരുന്നു. പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ചയിലാണ് സി ജിന്‍പിംഗ് ഈ പരാമര്‍ശം നടത്തിയത്. ഇതിന് ഇന്ത്യ മറുപടി നൽകി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍, അത് എല്ലാവരുടെ താത്പര്യങ്ങള്‍ക്കും നല്ലതായിരിക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
കുറച്ചു നാളുകളായി ഇന്ത്യ- ചൈന ബന്ധം നല്ലരീതിയിലാണ് പോകുന്നതെന്നും ഉച്ചകോടി ഗുണകരമായ കാര്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇന്ത്യയിലെ ചൈനീസ് പ്രതിനിധി സണ്‍ വീഡോംഗ് കഴിഞ്ഞ ദിവസം പ്രതീക്ഷ പങ്കുവെച്ചിരുന്നു.

നരേന്ദ്ര മോദി- സി ജിൻപിംഗ് കൂടിക്കാഴ്ചയുടെ മുന്നോടിയായി കർശന സുരക്ഷയിലാണ് മഹാബലിപുരം. തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ചൈനയിലെ സുരക്ഷാ മേധാവികളുടെ നിർദേശമനുസരിച്ചും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ചെന്നൈയിലും മഹാബലിപുരത്തും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ സന്നാഹങ്ങൾ കേന്ദ്രവും സംസ്ഥാന സർക്കാറും നേരത്തേ തുടങ്ങിയിരുന്നു. മഹാബലിപുരത്തേക്കുള്ള 20 കിലോമീറ്റർ ദൂരത്തിൽ 500 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. രാത്രികാല റോന്തുചുറ്റലും ഊർജിതമാക്കി. സുരക്ഷക്കായി പോലീസിന്റെ വൻപട തന്നെ സജ്ജമാണ്.
ഇന്ന് ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിൽ എത്തുന്ന സി ജിൻ പിംഗിനെ പാട്ടും നൃത്തവുമായാണ് വരവേൽക്കുക. ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി.

Latest