Connect with us

Kerala

ഹാമര്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്കേറ്റ സംഭവം; കായിക വകുപ്പ് അന്വേഷണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ കായികവകുപ്പ് അന്വേഷണം തുടങ്ങി. കേരള സര്‍വകലാശാല കായിക വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ സിന്തറ്റിക്ക് സ്റ്റേഡിയം സന്ദര്‍ശിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി മത്സരം നടത്തിയ ഒഫീഷ്യലുകളുടെ മൊഴിയും സംഘം രേഖപ്പെടുത്തും. ഇന്നലെ അഫീലിന്റെ മാതാപിതാക്കളെ കണ്ട് സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഒരാഴ്ചക്കുള്ളില്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സായ്‌യില്‍ നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എംബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി ഡിജു എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന അഫീലിന്റെ തലയില്‍ ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ ഹാമര്‍ വന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ സംഘാടര്‍ക്ക് വീഴ്ച പറ്റിയതായി നേരത്തെ ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു

Latest