Connect with us

Kerala

'മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും': ഗോപിനാഥ് കൊടുങ്ങല്ലൂര്‍ ബജ്‌റംഗ്ദള്‍ വിട്ടു

Published

|

Last Updated

കൊടുങ്ങല്ലൂര്‍: പാസ്റ്ററെ ആക്രമിച്ചതടക്കമുള്ള കേസുകളില്‍ പോലീസ് പിടിയിലായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആറിയിച്ചത്.
വിവിധ കേസുകളില്‍ ഗോപിനാഥന്‍ 192 ദിവസം വിയ്യൂര്‍ ജയിലില്‍ തടവിലായിരുന്നു. തന്നെ സഹായിക്കാന്‍ നേതാക്കള്‍ ആരും എത്തിയില്ലെന്നും അദ്ദേഹം ഫേ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

ഫേസ്ബു്ക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപ വായിക്കാം:

“മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാര്‍തതയും ഫെയ്‌സ്ബുക് ഇല്‍ മാത്രം പോരാ പ്രവര്‍ത്തിയില്‍ ആണ് കാണിക്കേണ്ടത് , ഞാന്‍ പ്രവര്‍ത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്‌കാരം, രാഷ്ട്രീയ ബജ്‌രംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിര്‍ത്തുന്നു, ഫെയ്‌സ്ബുക് ഇല്‍ അല്ല പ്രവര്‍ത്തകരുടെ കൂടെ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്.”