Connect with us

Kozhikode

മുപ്പത്തിയഞ്ചിന്റെ നിറവില്‍ മുന്‍നിരയിലേക്ക്; സിറാജ് ഡേ ഇന്ന്

Published

|

Last Updated

കോഴിക്കോട്: മുപ്പത്തിയഞ്ചിന്റെ നിറവില്‍ മുന്‍നിരയിലേക്ക് എന്ന പ്രമേയത്തില്‍ നടന്നുവരുന്ന സിറാജ് ക്യാമ്പയിന്റെ ഭാഗമായി ഇന്ന് സിറാജ് ഡേ. ഇതിനകം രൂപവത്കരിക്കപ്പെട്ട സിറാജ് ജില്ലാ പ്രമോഷന്‍ കൗണ്‍സിലിന്റേയും സോണ്‍ അവലോകന സമിതികളുടേയും നേതൃത്വത്തിലാണ് യൂനിറ്റുകളില്‍ സിറാജ് ദിനം കൊണ്ടാടുന്നത്. കഴിഞ്ഞ ഒന്നര മാസത്തിലധികമായി നടന്നു വരുന്ന സിറാജ് ക്യാമ്പയിനിന്റെ അവസാന ഘട്ട പദ്ധതികളിലൊന്നാണ് സിറാജ് ഡേ.

സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഒരു ദിവസം മുഴുവനായി സിറാജിന്റ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്ന സിറാജ് ഡേയോടനുബന്ധിച്ച വ്യത്യസ്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോ യൂനിറ്റുകളിലും ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രഭാത നിസ്‌കാരത്തിന് ശേഷം വീടുകളില്‍ കയറിയിറങ്ങിയുളള വരി ചേര്‍ക്കലും ജുമുഅ നിസ്‌കാരത്തിന് ശേഷം അങ്ങാടികളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചുമാണ് പ്രധാന പ്രചാരണ പ്രവര്‍ത്തനങ്ങള്‍. മഗ്രിബിന് ശേഷം യൂനിറ്റ് കേന്ദ്രങ്ങളില്‍ പ്രാസ്ഥാനിക സംഗമങ്ങള്‍ ചേരും. ഒന്നരമാസത്തോളമായി വരി ചേര്‍ത്തിയവര്‍ക്ക് പത്രം എത്തിച്ചു നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകളും സംവിധാനങ്ങളുമാണ് പ്രാസ്ഥാനിക സംഗമങ്ങളില്‍ മുഖ്യമായും ചര്‍ച്ച ചെയ്യുക. ഏജന്‍സികള്‍, വിതരണ ശൃംഖലകള്‍ എന്നിവയെക്കുറിച്ചും വരിക്കാരുടെ വിവരങ്ങളടങ്ങിയ ഫോറങ്ങള്‍, ഫണ്ട് തുടങ്ങിയവയെക്കുറിച്ചുമുള്ള അവലോകനവും പ്രാസ്ഥാനിക സംഗമങ്ങളില്‍ നടക്കും.

ഈ മാസം 17 മുതല്‍ 25 വരെ സോണ്‍ തലങ്ങളില്‍ നടക്കുന്ന മുന്നേറ്റം പരിപാടിയില്‍ വെച്ചാണ് യൂനിറ്റുകളില്‍ നിന്ന് സ്വീകരിക്കുന്ന ഫോറങ്ങളും പണവും നേതാക്കള്‍ ഏറ്റുവാങ്ങുക.

Latest