Connect with us

National

സാക്‌സോഫോണ്‍ വിദഗ്ദ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

Published

|

Last Updated

മംഗളൂരു: പ്രമുഖ സാക്‌സോഫോണ്‍ വിദഗ്ദ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. പുലര്‍ച്ചെ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ മണികണ്ഠ് കദ്രി സംഗീതസംവിധായകനാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.നാദസ്വര വിദ്വാന്‍ താനിയപ്പയുടെയും ഗംഗമ്മയുടെയും മകനായി മംഗളൂരുവിന് സമീപം മിത്തികെരെയിയില്‍ 1950ലായിരുന്നു ജനനം. മൈസൂരു കൊട്ടാരത്തിലെ ബാന്‍ഡ് സംഘത്തെ കണ്ടതുമുതലാണ് സാക്‌സോഫോണിനോട് കമ്പം തുടങ്ങിയത്.

എന്‍ ഗോപാലകൃഷ്ണ അയ്യരില്‍ നിന്നാണ് സാക്‌സോഫോണ്‍ അഭ്യസിച്ചത്. ബാന്‍ഡ് മേളങ്ങളില്‍ അനുബന്ധ വാദ്യമായി ഉപയോഗിച്ചിരുന്ന സാക്‌സോഫോണിനെ കദ്രി തന്റെ കര്‍ണാടിക് ശാസ്ത്രീയ സംഗീത പരിപാടികളില്‍ ഇന്ത്യന്‍ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതേ ഏറെ ശ്രദ്ധനേടി. 1970ല്‍ മുംബൈയില്‍ നടന്ന ജാസ് ഫെസ്റ്റിവലായിരുന്നു വഴിത്തിരിവ്. പിന്നീട് പ്രാഗ്, ബെര്‍ലിന്‍, മെക്‌സിക്കോ, പാസ്, എന്നിവിടങ്ങളിലെ ജാസ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് മികവ് തെളിയിച്ചു.

---- facebook comment plugin here -----

Latest