Connect with us

National

നടപ്പാതയിലേക്ക് ബസ് പാഞ്ഞ് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് പേര്‍ മരിച്ചു

Published

|

Last Updated

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയവര്‍ക്ക്‌മേല്‍ നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി ഏഴ് മരണം. ബുലന്ദ്ശഹര്‍ ജില്ലയിലെ ഗംഗാഘട്ടിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു കുടുംബത്തിലെ നാലു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്.

നരൗര ഘട്ടില്‍ ഗംഗാ സ്‌നാനം നടത്തി മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നും തീര്‍ഥാടനത്തിനെത്തിയ സംഘം റോഡരികിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടശേഷം ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.