യു പിയില്‍ മാധ്യമ പ്രവര്‍ത്തകനെ കഴുത്തറുത്ത് കൊന്നു

Posted on: October 10, 2019 8:52 pm | Last updated: October 11, 2019 at 12:06 pm

ഖുഷിനഗര്‍: ഉത്തര്‍ പ്രദേശിലെ ഖുഷിനഗറില്‍ മാധ്യമ പ്രവര്‍ത്തകന്‍ ക്രൂരമായി കൊലപ്പെട്ടു. പ്രാദേശിക ഹിന്ദി ദിനപത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രധേയ്ശ്യാം ശര്‍മ(55)യെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശര്‍മയെ ദുബൗലിക്ക് സമീപത്ത് വെച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

കൊലപാതക കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
കുശിനഗര്‍ ജില്ലയിലെ ഹതാ പ്രദേശത്തെ സിക്തിയ തോലയിലായിരുന്നു രധേയ്ശ്യാം ശര്‍മ താമസിച്ചിരുന്നത്. സിക്തിയ ഗ്രാമത്തിന് സമീപത്തുള്ള ഒരു സ്വാകര്യ സ്‌കൂളില്‍ അധ്യാപക ജോലിയും അദ്ദേഹം ചെയ്യുന്നുണ്ട്.