സഊദി അറാംകോ നവംബറോടെ പരമാവധി ഉല്‍പാദന ശേഷിയിലെത്തും

Posted on: October 10, 2019 4:29 pm | Last updated: October 10, 2019 at 4:29 pm

റിയാദ്: നവംബര്‍ അവസാനത്തോടെ സഊദി അറാംകോ പ്രതിദിനം 12 ദശലക്ഷം ബാരല്‍ (ബി പി ഡി) എണ്ണ ഉല്‍പാദന ശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് സി ഇ ഒ അമീന്‍ നാസര്‍ പറഞ്ഞു.

സെപ്തംബര്‍ 14നുണ്ടായ ഖുറൈസ്, അബ്ഖൈക്ക് പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിനുശേഷം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉത്പാദനം വീണ്ടെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. 2019 ഒക്ടോബറിലെ ഉത്പാദനം 9.9 ദശലക്ഷം ബി പി ഡിയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ വരുമാനം കുറയുന്നില്ലെന്നും ലണ്ടനില്‍ നടന്ന ഓയില്‍ ആന്‍ഡ് മണി കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക ശേഷിയെ ബാധിക്കുകയും എണ്ണവിലയില്‍ വര്‍ധനക്ക് ഇടയാക്കിയിരുന്നു.