കോഴിക്കോടൻ ഫെസ്റ്റിന്  വെള്ളിയാഴ്ച തുടക്കമാവും 

Posted on: October 10, 2019 4:09 pm | Last updated: October 10, 2019 at 4:09 pm
ദമാം: കിഴക്കൻ പ്രവിശ്യാ കോഴിക്കോട് ജില്ലാ കെ എം സി സി  സംഘടിപ്പിക്കുന്ന  കോഴിക്കോടൻ ഫെസ്റ്റിന്  ഒക്ടോബർ പതിനൊന്നിന് തുടക്കമാവും

വെള്ളിയാഴ്ച്ച  ഉച്ചക്ക് ഒരു  മണി മുതൽ ദമ്മാം ഫൈസലിയ്യയിലെ അലിഖ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ  ഞാനറിഞ്ഞ സി.എച്ച് എന്ന വിഷയത്തിൽ സഊദി ദേശീയതല പ്രബന്ധരചനാ മത്സരം,14 ജില്ലകൾ തമ്മിൽ മാറ്റുരക്കുന്ന വടംവലി മത്സരം, വിവിധ സ്കൂളുകളിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികളുടെ ക്വിസ് മത്സരം,കോഴിക്കോടിൻറ്റെ  രുചിപ്പെരുമ വിളിച്ചോതുന്ന സ്ത്രീകളുടെ ഫുഡ് ഫെസ്റ്റിവൽ, വിവിധ കലാപരിപാടികളും അരങ്ങേറും

സി എച്ച്  മുഹമ്മദ് കോയ കർമ്മസേവാ പുരസ്‌കാരം യൂത്ത്‌ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിനും, സി എച് മുഹമ്മദ് കോയ ബിസിനസ് എക്‌സലൻസി അവാർഡ് ടി എം അഹമ്മദ് കോയ സാഹിബിനും മികച്ചജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് ദമ്മാം നന്മ അദാലത്തിനും ചടങ്ങിൽ സമർപ്പിക്കും.

ചടങ്ങിൽ മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയും എം പി യുമായ  ഇ.ടി മുഹമ്മദ് ബഷീർ,തമിഴ്നാട് എം.പി നവാസ് ഗനി,യൂത്ത് ലീഗ് ദേശീയ നേതാവ് സി .കെ  സുബൈർ,കോഴിക്കോട് ജില്ലാ പ്രസിടണ്ട് സാജിദ് നടുവണ്ണൂർ എന്നിവർ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിന്നായി മാമുനിസാര്‍ ചെയര്‍മാനും റഹ്മാന്‍ കാരയാട് ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സ്വാഗതസംഘം കമ്മിറ്റി സജീവമായി കഴിഞ്ഞതായും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു