മന്ത്രി ചന്ദ്രശേഖരന്റെ ജന സമ്പർക്ക അബുദാബിയിൽ

Posted on: October 10, 2019 3:55 pm | Last updated: October 10, 2019 at 3:55 pm

അബുദാബി: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പൊതു ജനസമ്പർക്ക പരിപാടി അബുദാബിയിൽ നടക്കും. അബുദാബി യുവകലാ സാഹിതി സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടി ഒക്ടോബർ 26 ന്  വൈകീട്ട്‌ അഞ്ചിന് അബുദാബി കേരള സോഷ്യൽ സെന്ററിലാണ് നടക്കുക. മന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമുണ്ടാകും.