Connect with us

Ongoing News

ഗ്ലാമര്‍ പോരില്‍ ജര്‍മനിയെ പിടിച്ചു കെട്ടി മെസ്സിയില്ലാത്ത അര്‍ജന്റീന

Published

|

Last Updated

ഡോട്ട്മുണ്ട്: ആദ്യാവസാനം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ജര്‍മനി-അര്‍ജന്റീന സൗഹൃദ മത്സരം സമനില. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് നേടിയ ജര്‍മനിയെ അവസാന നിമിഷം മെസ്സിയില്ലാത്ത അര്‍ജന്റീന പിടിച്ചു കെട്ടുകയായിരുന്നു.

മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടില്‍ സെര്‍ജ് ഗ്നാബ്രിയിലൂടെ മുന്നിലെത്തിയ ജര്‍മന്‍പട അര്‍ജന്റീനയെ ഞെട്ടിച്ചു. ഏഴ് മിനുട്ടിനു ശേഷം രണ്ടാം ഗോളും നേടിയതോടെ അര്‍ജന്റീന പരുങ്ങലിലായി. കായ് ഹവേട്‌സ് ആയിരുന്നു ഇരുപത്തി രണ്ടാം മിനുടില്‍ അര്‍ജന്റീനയുടെ വല ചലിപ്പിച്ചത്.

ആദ്യപകുതിയില്‍ ജര്‍മനിയുടെ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചു. അറുപത്തിയാറാം മിനുട്ടില്‍ ലൂക്കാസ് അലാരിയുടെ മനോഹര ഹെഡര്‍ ജര്‍മന്‍ വലയില്‍ പതിച്ചു. 85 ആം മിനുട്ടില്‍ ലൂക്കാസ് ഒക്കമ്പോസ് രണ്ടാം ഗോളും നേടിയതോടെ കളി സമനിലയില്‍ കലാശിച്ചു. രണ്ടാം പകുതിയില്‍ അര്‍ജന്റൈന്‍ നിരയില്‍ വരുത്തിയ മാറ്റങ്ങളാണ് കളിയുടെ ഗതിമാറ്റിയത്.

സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്നുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി മാറി നിന്നത്. മെസ്സിക്കു പുറമെ സെര്‍ജിയോ അഗ്യൂറോയും ആഞ്ചല്‍ ഡി മരിയയും കളത്തിലിറങ്ങിയില്ല.