പാലാരിവട്ടം പാലം കോടതിയുടെ അനുമതി ഇല്ലാതെ പൊളിക്കരുത്: ഹൈക്കോടതി

Posted on: October 10, 2019 11:57 am | Last updated: October 10, 2019 at 9:34 pm

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിലവില്‍ പൊളിക്കരുതെന്ന് ഹൈക്കോടതി. കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്നും കോടതി വ്യക്തമാക്കി. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എൻജിനീയർമാർ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി. ബലക്ഷയം വിലയിരുത്താന്‍ ലോഡ്ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം.

വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നാണ് എൻജിനീയർമാരുടെ ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.