പ്രേമാഭ്യർത്ഥന നിരസിച്ചു; കൊച്ചിയിൽ അർദ്ധരാത്രി പെൺകുട്ടിയെ വീട്ടിൽ എത്തി തീകൊളുത്തി കൊന്നു; യുവാവും മരിച്ചു

Posted on: October 10, 2019 7:54 am | Last updated: October 10, 2019 at 4:59 pm

കൊച്ചി: അർധരാത്രി വീട്ടിൽ കയറി വന്ന യുവാവ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. യുവാവും മരിച്ചു. കാക്കനാട് ആണ് അരുംകൊല അരങ്ങേറിയത്. കാളങ്ങാട് പത്മാലയത്തിൽ ഷാലന്റെ മകൾ ദേവിക(17)യെ പറവൂർ സ്വദേശി മിഥുൻ ആണ് തീകൊളുത്തി കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി 12.15ഓടെ ബൈക്കിൽ ദേവികയുടെ വീട്ടിലെത്തിയ മിഥുൻ വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു. കതകിൽ മുട്ടുന്നത് കേട്ട് ഷാലൻ പുറത്തിറങ്ങി. ഷാലനോട് മകളെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതിനിടയിൽ ഉറക്കമുണർന്ന് എത്തിയ ദേവികയുടെ മേൽ മിഥുൻ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ദേഹത്തേക്കും തീപടർന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രേമ അഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്ക് കാരണമായതെന്ന് കരുതുന്നു.