കോട്ടക്കലിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി ബംഗളൂരുവിൽ പിടിയിൽ

Posted on: October 9, 2019 3:49 pm | Last updated: October 9, 2019 at 4:02 pm

കോട്ടക്കൽ: പൊലീസുകാരനെ കുത്തി പരുക്കേൽപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ പേലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യനൂർ സ്വദേശി മുഹമ്മദ് സുഹൈൽ (21) നെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനിടെ മണ്ണാർക്കാട് സ്റ്റേഷനിലെ സിപിഒ കമറുദ്ധീനെ കുത്തിപ്പരുക്കേൽപ്പിച്ച് രക്ഷപ്പെട്ടുകയായിരുന്നു.

കഴിഞ്ഞ മാസം 15ന് ചട്ടിപ്പറമ്പിനും ചാപ്പനങ്ങാടിക്കുമിടയിലായിരുന്നു സംഭവം. ഇടതു കൈക്ക് മുറിവേറ്റ ഉദ്യോഗസ്ഥൻ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവിധ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ബംഗളുരുവിൽ നിന്നാണ് പ്രതി പിടിയിലായത്.

കോട്ടക്കൽ എസ്ഐ റിയാസ് ചാക്കീരി, സി പി ഒമാരായ ശരൺ, അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.