Connect with us

Kerala

പാലാരിവട്ടം: നടന്നത് ഗുരുതര കൃത്യവിലോപം, കേസില്‍ നിന്ന് ആരെയും ഒഴിവാക്കാനാകില്ല- ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ കേസിന്റെ പ്രാധാനംയ ബോധ്യപ്പെടുത്തി ഹൈക്കോടതി. സാമ്പത്തിക ലാഭത്തിനുവേണ്ടി പാലം നിര്‍മാണത്തില്‍ ഗുണമേന്മ നോക്കാതെ ഗുരുതരമായ വീഴ്ച്ചകള്‍ വരുത്തിയതായി ഹൈക്കോടതി പറഞ്ഞു. രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ കോടതിക്ക് ഇതാണ് മനസ്സിലാകുന്നത്. ഇതൊരിക്കലും സാധാരണ നിലയില്‍ സംഭവിക്കേണ്ടതല്ല, മറിച്ച് ഗുരുതരമായ ക്രിമിനല്‍ കൃത്യവിലോപമാണ് ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

ഈ ഘട്ടത്തില്‍ ആരെയും ഒഴിവാക്കാനാകില്ല. ഇതുമായി ബന്ധപ്പെട്ടവരെ ഇനിയും കണ്ടെത്താനുണ്ടെന്നും കോടതി പറഞ്ഞു. പാലാരിവട്ടം ജംഗ്ഷനിലെ കടുത്ത ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലക്കാണ് മേല്‍പ്പാലം നിര്‍മിച്ചത്. . ഫ്ളൈ ഓവര്‍ കേവലം എന്‍ എച് 66 ദേശീയ പാതയുടെ ഭാഗം മാത്രമല്ല, മറിച്ച് വലിയ തിരക്കേറിയ കൊച്ചി നഗരത്തിലേക്കുള്ള ബൈപ്പാസ് കൂടിയാണ്. മറ്റ് മൂന്ന് പ്രധാന ദേശീയ പാതയേയും ഈ ദേശീയപാത ബന്ധിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍, കേരളത്തിലെ ഗതാഗത സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇടം കൂടിയാണിത്. അതിനാല്‍ തന്നെ, യാത്രക്കായി തുറന്നുകൊടുത്തതിന് പിന്നാലെ, പാലം തകര്‍ന്നത് പൊതുജനത്തിന്റെ ജീവനും സുരക്ഷയ്ക്കും വലിയ ആശങ്കയാണുണ്ടാക്കിയത്.

വളരെ വിപുലവും ആഴത്തിലുമുള്ള ഗൂഢാലോചനയാണ് സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് കേവലം മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും; ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

Latest