Connect with us

Kerala

ജോളി മറ്റ് രണ്ട് പെണ്‍കുട്ടികളെക്കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചു: എസ് പി . കെ ജി സൈമണ്‍

Published

|

Last Updated

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളി രണ്ട് പെണ്‍കുട്ടികളെക്കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ജി സൈമണ്‍. പൊന്നാമറ്റം വീട്ടിലെ ഒരു കുട്ടിയേയും മറ്റൊരുവീട്ടിലെ കുട്ടിയേയുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും എസ് പി പറഞ്ഞു. അടുത്തകാലത്താണ് ഈ ശ്രമങ്ങള്‍ നടന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയെ അറസ്റ്റ് ചെയ്തതെന്നും എസ് പി പറഞ്ഞു.

എന്നാല്‍ ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളേതെക്കെയെന്ന് എസ് പി വ്യക്തമാക്കിയില്ല. അതേ സമയം തഹസില്‍ദാര്‍ ജയശ്രീയുടെ മകളേയും ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളേയുമാണ് ജോളി ലക്ഷ്യമിട്ടതെന്നാണ് സൂചന. മുന്‍ കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്‍ മരിച്ചതുമായി ബന്ധപ്പെട്ട് മകന്‍ രോഹിത് നല്‍കിയ പരാതിയും ഗൗരവായി പരിഗണിക്കുമെന്ന് എസ് പി . കെ ജി സൈമണ്‍ പറഞ്ഞു.

---- facebook comment plugin here -----

Latest