Connect with us

Kerala

മോദിക്ക് കത്തയച്ചതിന് പ്രമുഖര്‍ക്കെതിരെയെടുത്ത കേസ് റദ്ദാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്ന് കമല്‍ ഹാസന്‍

Published

|

Last Updated

ചെന്നൈ: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരെയെടുത്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും കമല്‍ ഹാസന്‍. ബിഹാറിലെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്ന് ഒരു സാധാരണ പൗരനെന്ന നിലയില്‍ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജനങ്ങള്‍ ഐക്യത്തോടെ കഴിയുന്ന ഇന്ത്യയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. എന്നാല്‍ തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. തന്റെ 49 സഹപ്രവര്‍ത്തകര്‍ രാജ്യദ്രോഹക്കേസ് നേരിടുകയാണ്. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണിതെന്നും കമല്‍ഹാസന്‍ ട്വീറ്റില്‍ പറയുന്നു

Latest