Connect with us

Kerala

ഇടുക്കി ലോക്കാട് ഗ്യാപ്പില്‍ മണ്ണിടിഞ്ഞ് രണ്ട് പേരെ കാണാതായി; മൂന്ന് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഇടുക്കി: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ ലോക്കാട് ഗ്യാപ്പില്‍ മണ്ണിടിച്ചില്‍ രണ്ട് പേരെ കാണാതായി. റോഡ് പണിയിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെയാണ് കാണാതായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ നിന്നും ടിപ്പര്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പരുക്കേറ്റ പട്ടാമ്പി സ്വദേശി സുബീറിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുരണ്ട് പേരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡ് പണി നടക്കുന്ന ഭാഗത്ത് ഇരുവശങ്ങളിലും വാഹനനിയന്ത്രണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളായ പാല്‍രാജ്, ചിന്നന്‍ എന്നിവരാണ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. പാല്‍രാജിന് കാലില്‍ ഒടിവുണ്ട്. മണ്ണ് മുകളിലേയ്ക്ക് വീണു കിടന്ന പാല്‍രാജിനെ സുഹൃത്തായ ചിന്നനാണ് ഓടിയെത്തി സഹായിച്ചത്.

മണ്ണിടിച്ചില്‍ തമിഴ്‌നാട് സ്വദേശിയായ ക്രെയിന്‍ ഓപ്പറേറ്റര്‍, സഹായി എന്നിവരെയാണ് കാണാതായത്. ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. ഇവരെ കൂടാതെ മറ്റൊരാളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. മേഖലയില്‍ ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മണ്ണിടിച്ചില്‍ ഉണ്ടായി ഒരു മാസത്തിനു ശേഷമാണ് ഇവിടെ ഗതാഗതം പുനസ്ഥാപിക്കാനായത്.