Connect with us

Kerala

ഉപതിരഞ്ഞെടുപ്പില്‍ എന്‍ എസ് എസിന്റേത് ശരിദൂര നിലപാട്; ശബരിമല വിഷയത്തില്‍ കേന്ദ്രവും ഒന്നും ചെയ്തില്ല: ജി സുകുമാരന്‍ നായര്‍

Published

|

Last Updated

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരമായിരിക്കും എന്‍ എസ് എസിന്റെ നിലപാടെന്ന് ജനറല്‍ ജി സെക്രട്ടറി സുകുമാരന്‍ നായര്‍. വിശ്വാസികള്‍ക്കൊപ്പമാണ് എന്‍ എസ് എസ് നിലകൊള്ളുക. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നവോത്ഥാനമെന്ന പേരില്‍ ജാതീയ വേര്‍തിരിവുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളില്‍ സവര്‍ണ അവര്‍ണ വേര്‍തിരിവുണ്ടാക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പോലും ഇപ്പോള്‍ കിട്ടുന്നില്ല. ഇയൊരു സാഹചര്യത്തില്‍ സമദൂരത്ത് നിന്ന് മാറി ശരി ദൂരം സ്വീകരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Latest