Connect with us

Kerala

പൂതന പ്രയോഗത്തില്‍ തെറ്റില്ല; ഭഗവാന്‍ അയ്യപ്പന്‍ തങ്ങളെ സഹായിക്കും: മന്ത്രി ഇ പി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ പൂതന പ്രയോഗത്തില്‍ തെറ്റില്ലെന്നു മന്ത്രി ഇ പി ജയരാജന്‍. പൂതന എന്നാല്‍ സാഹിത്യപ്രയോഗമാണെന്നും മാനസികവിഭ്രാന്തി കൊണ്ടാണ് യുഡിഎഫ് നേതാക്കള്‍ ഇതുപോലുളള നിസാരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭഗവാന്‍ അയ്യപ്പന്‍ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായി ഭവിക്കും. വിശ്വാസികളെല്ലാം തങ്ങള്‍ക്കൊപ്പമാണെന്നും ഇ പി അഭിപ്രായപ്പെട്ടു.

വോട്ടുകച്ചവടം നടത്തിയ പാരമ്പര്യം ഉളളതുകൊണ്ടാണ് മുല്ലപ്പളളി രാമചന്ദ്രന്‍ വോട്ടുമറിക്കല്‍ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.