Connect with us

Kerala

ജോളി ജയിലില്‍ ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതായി അധികൃര്‍

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന ആശുപത്രിയില്‍ ചികിത്സ നല്‍കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സക്ക് ശേഷം തിരിച്ച് ജയിലില്‍ എത്തിക്കുകയും ചെയ്തു.

അതിനിടെ, ജോളി ജയിലില്‍ പലവട്ടം ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചതായി ജയില്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിക്ക് ജയിലില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

Latest