കേരള ബ്ലാസ്‌റ്റേഴ്‌സ് വിളിക്കുന്നു; ജോലിയുണ്ട്

Posted on: October 8, 2019 5:43 pm | Last updated: October 8, 2019 at 5:43 pm

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൂട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ഏക ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് നിങ്ങളെ വിളിക്കുന്നു. പന്തു തട്ടാനല്ല; ടീമിനൊപ്പം വിവിധ ജോലികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനാണ്.

കണ്ടന്റ് എഴുത്തുകാര്‍, ഗ്രാഫിക് ഡിസൈനേഴ്‌സ്, ആനിമേറ്റര്‍, ഫോട്ടോഗ്രാഫേഴ്‌സ്, വീഡിയോ ഗ്രാഫേഴ്‌സ് എന്നിവയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിശദമായ ബയോഡറ്റയും വര്‍ക്കുകളും [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

ഈ മേഖലകളില്‍ മികവും പുതുമയുള്ള ആശയങ്ങളും ക്രിയേറ്റിവിറ്റിയുമുള്ള ആളാണെങ്കില്‍ അപേക്ഷിച്ചോളൂ. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഐ എസ് എല്ലില്‍ ടീമിനൊപ്പം ഇന്റേണ്‍ഷിപ്പ് ചെയ്യാം.