Connect with us

National

ആള്‍ക്കൂട്ട കൊലപാതകം ഒരു പ്രത്യേക മതത്തില്‍ നിന്നുണ്ടായ വാക്ക്: മോഹന്‍ ഭഗവത്

Published

|

Last Updated

നാഗ്പൂര്‍: സാമൂഹിക അതിക്രമങ്ങളെ ആള്‍ക്കൂട്ട കൊലപാതകമായി മുദ്രക്കുത്തി രാജ്യത്തേയും ഹിന്ദു സമൂഹത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതായി ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. ചില സമുദായങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്. ഹിന്ദുക്കളെക്കുറിച്ച് സംസാരിക്കുന്നതും അവരെ സംഘടിപ്പിക്കുന്നതും മുസ്‌ലീങ്ങളോടുള്ള എതിര്‍പ്പ് മൂലമല്ലെന്നും ഭഗവത് പറഞ്ഞു. നാഗ്പൂരില്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന് തീര്‍ത്തും അന്യമായ, ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമല്ലാത്ത ഒന്നാണ് ആള്‍കൂട്ട കൊലപാതകം. അത് പാശ്ചാത്യ സൃഷ്ടിയാണ്. ഒരു പ്രത്യേക മതത്തില്‍ നിന്നുണ്ടായ വാക്കാണ് ആള്‍ക്കൂട്ട കൊലപാതകം.
നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയുന്നതിനും അവ വിവേകപൂര്‍വ്വം പ്രതിരോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ജാഗ്രത എന്നത് നിരന്തരമായ ആവശ്യകതയാണ്. രാജ്യത്തെ ജനങ്ങള്‍ സൗഹാര്‍ദ്ദപരമായും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചും ജീവിക്കണം. ആര്‍ എസ് എസ് പഠിപ്പിക്കുന്നത് അത്തരത്തിലുള്ള രീതിയാണ്. വികസിത ഭാരതത്തക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക ഉണ്ടാക്കുന്നത്. ഇവരെ ഭൗതീകതലത്തിലും സാമൂഹികതലത്തിലും തിരിച്ചറിയാന്‍ പറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest