പെണ്‍കുട്ടികളെ വെറുത്ത ജോളി ആദ്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളെയും കൊല്ലാന്‍ ശ്രമിച്ചു

Posted on: October 8, 2019 10:50 am | Last updated: October 8, 2019 at 6:59 pm

കോഴിക്കോട്: കൂടത്തായിയില്‍ ബന്ധുക്കളായ ആറ് പേരെ കൊന്നൊടുക്കിയ ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ്. പോലീസ് ചോദ്യം ചെയ്യലിനിടെയാണ് ജോളിയുടെ കുറ്റവാസനയുടെ തീവ്രത വ്യക്തമാക്കുന്ന തരത്തില്‍ വിവരം ലഭിച്ചത്. തനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമില്ലെന്നും ആദ്യ ഭര്‍ത്താവിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചതായും ജോളി മൊഴി നല്‍കി.

പെണ്‍കുട്ടികളോട് കടുത്ത വെറുപ്പ് പുലര്‍ത്തിയിരുന്നപ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിക്കുണ്ടായിരുന്നത്. നേരത്തെ റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വഴിവിട്ട ജീവിതം നയിച്ചിരുന്ന ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് പോലീസ് പറയുന്നത്.