Connect with us

Kerala

പ്രണയമുണ്ടായിരുന്നില്ല; വിവാഹം ജോളിയുടെ താത്പര്യ പ്രകാരം- ഷാജു

Published

|

Last Updated

കോടഞ്ചേരി: കൂടത്തായി കൂട്ടക്കൊലയിലെ പ്രതി ജോളിയെ കൈഒഴിഞ്ഞ് രണ്ടാം ഭര്‍ത്താവ് ഷാജു. ജോളിയുമായി തനിക്ക് ഒരിക്കലും പ്രണയമുണ്ടായിരുന്നില്ലെന്നും വിവാഹം കഴിച്ചത് പോലും ജോളി തയ്യാറാക്കിയ തിരക്കഥക്ക് അനുസരിച്ചാണെന്നാണ് ഇപ്പോഴത്തെ സംശയമെന്നും ഷാജു പ്രതികരിച്ചു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷമാണ് ജോളിയെ തള്ളി ഷാജു രംഗത്തെത്തിയത്.
കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചത്. ജോളി ഒരുപാട് ഫോണ്‍ വിളികള്‍ നടത്താറുണ്ടായിരുന്നു. ഇതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാതിരിക്കാനാണ്. ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ല. കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.
ആദ്യ ഭാര്യ സിനിയുടെ മരണത്തിന് മുമ്പ് ജോളിയുമായി ഒറ്റക്ക് ഒരിടത്തും പോയിട്ടില്ല. ജോളിയാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്. പൊന്നാമറ്റം വീട്ടില്‍ നിന്ന് വസ്ത്രങ്ങളും മറ്റുമാണ് എടുത്തത്. ജോളി തന്നെയും അപായപ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും ഷാജു പറഞ്ഞു.
ഭര്‍ത്താവെന്ന നിലയില്‍ ജോളിക്ക് നിയമ സാമ്പത്തിക സഹായം നല്‍കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു മറുപടിയും ഷാജു നല്‍കിയില്ല.

 

Latest