നിലമ്പൂരില്‍ ചരക്കു വാഹനം മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്

Posted on: October 7, 2019 11:08 pm | Last updated: October 7, 2019 at 11:09 pm


നിലമ്പൂര്‍: സി എന്‍ ജി റോഡില്‍ മമ്പാട് ബീംബുങ്ങലില്‍ മിനി ട്രക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശികളായ അസിസ്, അഫ്‌സല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നിലമ്പൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.