Connect with us

Kerala

വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം; ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു: ഷാജു

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ താന്‍ നിപരാധിയാണെന്ന് അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. കേസില്‍ തന്നെ കുടുക്കാനാണ് ജോളി ശ്രമിക്കുന്നതെന്നും ഷാജു ആരോപിച്ചു. താന്‍ കുറ്റം സമ്മതിച്ചുവെന്നതരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്.

മകളുടെ പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞത് തെറ്റായെന്ന് ഇപ്പോള്‍ തോനുന്നു. ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായി. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം തിങ്കളാഴ്ച വൈകീട്ടോടെ വിട്ടയച്ചിരുന്നു.അതേ സമയം ,മൊഴി പരിശോധിക്കണമെന്നും ഷാജു എവിടെ പോയാലും അറിയിക്കണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചതെന്നും എസ് പി പറഞ്ഞു.