Connect with us

Gulf

വേര്‍പിരിക്കല്‍ സാധ്യതാ പരിശോധനക്കായി ലിബിയയില്‍ നിന്നുള്ള സംയോജിത ഇരട്ടകള്‍ സഊദിയിലേക്ക്

Published

|

Last Updated

റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശപ്രകാരം ലിബിയയില്‍ നിന്നുള്ള സംയോജിത ഇരട്ടകള്‍ തുടര്‍ ചികിത്സക്കായി റിയാദിലെത്തും.
റിയാദിലെത്തുന്ന സംയോചിത ഇരട്ടകളായ അഹമ്മദിനെയും മുഹമ്മദിനെയും കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് തുടര്‍ചികിത്സ ലഭ്യമാകുന്നത് .

വിദഗ്ദ മെഡിക്കല്‍ ടീമുകള്‍ കുട്ടികളെ വേര്‍പ്പെടുത്താനുള്ള സാധ്യതകളെ പഠിച്ചശേഷമാവും തുടര്‍ചികിത്സ ലഭ്യമാക്കുക .2019 ജൂണ്‍ 24 നാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഇരട്ടകളായ അഹമ്മദും മുഹമ്മദും വയറും പെല്‍വിക് ഭാഗത്തും ബന്ധിപ്പിച്ച രീതിയിലായിരുന്നു ജനിച്ചത്,ദഹന, മൂത്ര, പ്രത്യുല്‍പാദന സംവിധാനങ്ങളും കൂടിച്ചേര്‍ന്ന നിലയിലാണെന്നും കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ മെഡിക്കല്‍ ടീം മേധാവി ജനറല്‍ ഡോ. അബ്ദുല്ല അല്‍ റബിയ പറഞ്ഞു.സഊദി ദേശീയ സയാമീസ് ഇരട്ടകള്‍ വേര്‍തിരിക്കല്‍ പരിപാടിയുടെ ഭാഗമായാണ് അഹമ്മദിന്റെയും മുഹമ്മദിനെയും സഊദിയിലെത്തിച്ചത്.ശസ്ത്രക്രിയ വിജയിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍ ശസ്ത്രക്രിയകളിലെ 48ാമത്തെ ഇരട്ടകളായി അവര്‍ മാറും

Latest