Connect with us

International

താലിബാന്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരില്‍ മൂന്ന് പേരെ വിട്ടയച്ചു

Published

|

Last Updated

ഇസ്ലാമാബാദ്: കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരില്‍ മൂന്ന് പേരെ താലിബാന്‍ വിട്ടയച്ചു. അമേരിക്ക- താലിബാന്‍ സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് നടപടി. ഇവരുടെ മോചിപ്പിച്ചതിന് പകരമായി അഫ്ഗാന്‍ ജയിലിലുള്ള 11 താലിബാന്‍ നേതാക്കളെയും മോചിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് തടവുകാരെ ഇരുഭാഗത്തേക്കും വെച്ചുമാറിയത്. എന്നാല്‍ എവിടെവെച്ചാണ് തടവുകാരെ കകൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല. മോചിക്കപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിവായിട്ടില്ല.അതേസമയം ഷെയ്ക്ക് അബ്ദുര്‍ റഹിം, മൗലവി അബ്ദുര്‍ റഷീദ് എന്നിവരടക്കമുള്ള ഉന്നത താലിബാന്‍ നേതാക്കളാണ് മോചിതരായത്. ഇവര്‍ രണ്ടുപേരും താലിബാന്‍ ഭരണകാലത്ത് കുനാര്‍, നിംറോസ് പ്രവിശ്യകളിലെ ഗവര്‍ണര്‍മാരായിരുന്നു.

മോചിതരായ താലിബാന്‍ നേതാക്കള്‍ അഫ്ഗാനിലെ യുഎസ് സൈന്യത്തിന്റെ കസ്റ്റഡിയിലാണോ അതോ അഫ്ഗാന്‍ അധികൃതരുടെ കസ്റ്റഡിയിലായിരുന്നോ എന്ന കാര്യവും വ്യക്തമല്ല. 2018 മെയില്‍ ഏഴ് ഇന്ത്യക്കാരെയാണ് താലിബാന്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാളെ പിന്നീട് മോചിപ്പിച്ചിരുന്നു.

Latest