Connect with us

International

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്ന് പേര്‍ക്ക്

Published

|

Last Updated

സ്റ്റോക്കോം: വൈദ്യശാസ്ത്ര മികവിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. യുഎസ് ഗവേഷകരായ വില്യം കെയ്‌ലിന്‍, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടിഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫുമാണ് പുരസ്‌കാരം പങ്കിട്ടത്. ശരീരത്തിലേക്കു ലഭിക്കുന്ന ഓക്‌സിജന്റെ അളവനുസരിച്ചുള്ള കോശങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന “മോണിക്യുലാര്‍ സ്വിച്ചി”നെപ്പറ്റിയുള്ള ഗവേഷണത്തിനാണ് പുരസ്‌കാരം.
ശരീരകോശങ്ങള്‍ എപ്രകാരമാണ് ഓക്‌സിജന്റെ സാന്നിധ്യം തിരിച്ചറിയുന്നതെന്നും ലഭ്യമായ ഓക്‌സിജന് അനുസരിച്ചു പ്രവര്‍ത്തിക്കുന്നതെന്നും തീരുമാനിക്കുന്നതാണ് ഈ മോളിക്യുലാര്‍ സ്വിച്ച്.
ഹൃദയാഘാതം, പക്ഷാഘാതം, വിളര്‍ച്ച, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നു കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ഇവരുടെ ഗവേഷണം.