Connect with us

National

സ്വിസ് ബേങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യാക്കരുടെ ആദ്യഘട്ട വിവരങ്ങള്‍ കേന്ദ്രത്തിന് ലഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സ്വിസ് ബേങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങള്‍കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചു. ഓട്ടോമാറ്റിക് വിവര കൈമാറ്റ കരാറിന്റെ ഭാഗമായാണ് രാജ്യത്തിന് ആദ്യഘട്ട വിവരങ്ങള്‍ ലഭിച്ചത്.

ഓട്ടോമാറ്റിക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ (എ ഇ ഒ ഐ) കരാറിന്റെ ഭാഗമായി സ്വിറ്റസര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഇന്ത്യയുള്‍പ്പടെയുള്ള 75 രാജ്യങ്ങള്‍ക്ക് പൗരന്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയത്. 2020 സെപ്തംബറില്‍ രണ്ടാംഘട്ട വിവരങ്ങള്‍ കൈമാറുമെന്ന് എഫ് ടി ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.നിലവില്‍ സജീവമായ അക്കൗണ്ടുകളും 2018 ല്‍നിഷ്‌ക്രിയമായ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്.

അക്കൗണ്ട് ഉടമകളുടെ പേര്, കൈമാറ്റം ചെയ്ത തുക, വിലാസം, നികുതി നമ്പര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കൈമാറിയ വിവരങ്ങള്‍. ബേങ്കുകള്‍, ട്രസ്റ്റുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവയുള്‍പ്പടെയുള്ള 7500 ഓളം സ്ഥാപനങ്ങളില്‍ നിന്നാണ് എഫ് ടി ഐ ഈ വിവരങ്ങള്‍ ശേഖരിച്ചത്. കള്ളപ്പണത്തന് തടയിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് നിര്‍ണായകമാകും ലഭിച്ച വിവരങ്ങള്‍. നിലവില്‍ ഇന്ത്യക്ക് ലഭിച്ചിട്ടുള്ള വിവരങ്ങളില്‍ കൂടുതലും വിദേശത്ത് താമസമാക്കിയ വ്യവസായികളായ ഇന്ത്യക്കാരുടേതാണെന്നാണ് അറിയുന്നത്.