Connect with us

Kozhikode

പിടിവള്ളിയായത് റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Published

|

Last Updated

കോഴിക്കോട്: ശവക്കല്ലറകൾ പരിശോധിച്ച് പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിന് പിടിവള്ളിയായത് റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് ഫലവും. മരണം നടന്ന ഉടനെ തന്നെ പരിശോധന നടത്തിയാൽ മാത്രമെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്താനാകൂ. ഒരു ദിവസം കഴിയുമ്പോൾ തന്നെ സയനൈഡിന്റെ 75 ശതമാനം ശരീരത്തിൽ നിന്ന് അപ്രത്യക്ഷമാകും. അന്നത്തെ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് പോലീസിന് സഹായകരമായത്.

ഈ കേസിലാണ് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതും. ശവക്കല്ലറ തുറന്ന് പരിശോധന നടത്തിയ മൃതദേഹങ്ങളിൽ നിന്ന് പോലീസിന് സയനൈഡിന്റെ അംശം കണ്ടെത്താൻ കഴിയില്ല. എന്നാൽ കോടതിയിൽ ഹാജരാക്കാൻ ഇതിന്റെ പരിശോധനാ ഫലം പോലീസിന് ആവശ്യമുണ്ട്. പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടാൽ ഇതിന്റെ റിപ്പോർട്ട്
സമർപ്പിക്കണം.

Latest