തൊഴിയില്‍, സാമ്പത്തിക മേഖലയില്‍ മോശം സാഹചര്യമെന്ന് റിസര്‍വ് ബേങ്ക് റിപ്പോര്‍ട്ട്

Posted on: October 6, 2019 10:21 pm | Last updated: October 7, 2019 at 12:30 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴില്‍ സാഹചര്യം മോശമായി കൊണ്ടിരിക്കുകയണെന്ന് റിസര്‍ ബേങ്ക് ഓഫ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്. സെപ്തബറില്‍ നടത്തിയ ആര്‍ബിഐയുടെ പ്രതിമാസ കണ്‍സ്യുമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ തൊഴിയില്‍ സാമ്പത്തിക രംഗം മോശമാണെന്ന് രേഖപ്പെടുത്തുന്നത്. രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ 5200 കുടുംബങ്ങളിലാണ് ആര്‍ ബി ഐ സര്‍വേ നടത്തുന്നത്. ഈ മാസം നാലിനാണ് സെപതംബര്‍ മാസത്തെ കണ്‍സ്യുമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ പ്രസിദ്ധീകരിച്ചത്. കണ്‍സ്യുമര്‍ കോണ്‍ഫിഡന്‍സ് സൂചിക കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ജൂലൈ മാസത്തെ 95.7 നിന്ന് സൂചിക സെപ്തംബറില്‍ 89.4ലേക്ക് കുറഞ്ഞു.

സര്‍വേയുടെ ഭാഗമായവരില്‍ 52.5 ശതമാനം ആളുകളും രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ വിമര്‍ശിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 28 ശതമാനം പേര്‍ മാത്രമാണ് തൊഴിയില്‍ സാഹചര്യം ഉയര്‍ന്നുവെന്നു അഭിപ്രായപ്പെട്ടത്. 19.5 ശതമാനം പേര്‍ തൊഴിയില്‍ സഹാചര്യം പഴയപോലെ നിലനില്‍ക്കുന്നുവെന്നും അഭിപ്രായപ്പെടുന്നു. 2012ന് ശേഷം ഇതാദ്യമായാണ് തൊഴില്‍ സാഹചര്യം ഇത്രയും മോശമാമായതെന്നാണ് കൂടുതല്‍ പേര്‍ പ്രതികരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തൊഴില്‍ സാഹചര്യം അതീവ മോശമായിരിക്കുമെന്ന് 33.4 ശതമാനം പേര്‍ വിശ്വസിക്കുന്നു.അതേസമയം, 51.2 ശതമാനം പേര്‍ ഈ സാഹചര്യം മാറുമെന്നും 15.4 ശതമാനം പേര്‍ ഇതേ പടി നിലനില്‍ക്കുമെന്നും വിശ്വസിക്കുന്നു.

47.9 ശതമാനം പേര്‍ രാജ്യത്ത സാമ്പത്തിക രംഗം മൊത്തത്തില്‍ പ്രതിസന്ധിയിലാണെന്നും അഭിപ്രായം രേഖപ്പെടുത്തുന്നു. 33.5 ശതമാനം പേര്‍ക്ക് മാത്രമാണ് വളര്‍ച്ചയുണ്ടായി എന്ന തോന്നല്‍. 18.6 ശതമാനം പേര്‍ പഴയ പടി നിലനില്‍ക്കുന്നുവെന്നും വിശ്വസിക്കുന്നു. സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി സാമ്പത്തിക രംഗം പ്രതിസന്ധിയിലായിരിക്കുമെന്നാണ് 31.8 ശതമാനം പേരും വിശ്വസിക്കുന്നത്. എന്നാല്‍ വളര്‍ച്ചയുണ്ടാകുമെന്ന് 53.2 ശതമാനം പേര്‍ പ്രതീക്ഷിക്കുന്നുണ്ട്. 15 ശതമാനം പേര്‍ക്ക് ഇതേ സഹചര്യം തന്നെ നിലനില്‍ക്കുമെന്ന അഭിപ്രായമാണുള്ളത്. മുമ്പ് 2013ലായിരുന്നു രാജ്യത്തെ സാമ്പത്തിക അവസ്ഥയെത്തുറിച്ച് ഇത്രയും ആളുകള്‍ ആശങ്ക അറിയിച്ചത്.

നേരത്തെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചിരുന്നു. റിപ്പോ നിരക്കില്‍ വീണ്ടും കുറവ് വരുത്തിയാണ് ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചത്. 5.40 ശതമാനത്തില്‍ നിന്ന് 5.15 ശതമാനമായാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത്. ഇത് രാജ്യത്തെ ഉപഭോക്താക്കളെ സാധനങ്ങള്‍ വാങ്ങുന്നതിന് പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശാഫി കരുമ്പില്‍