Connect with us

National

തെലങ്കാനായില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാര്‍ മരിച്ചു. വികാരാബാദ് ജില്ലയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലെ പരുത്തി നിലങ്ങളിലാണ് സെസ്‌ന വിമാനം തകര്‍ന്നുവീണത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായിരുന്ന പ്രകാശ് വിശാല്‍, അമാന്‍പ്രീത് ക ൗൃ ര്‍ എന്നിവരാണ് മരിച്ച ട്രെയിനി പൈലറ്റുമാര്‍.

പരിശീലനത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ അവര്‍ ബെഗംപേട്ട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം വിമാനത്തിന് റഡാര്‍ സമ്പര്‍ക്കം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിമാനം തകര്‍ന്നുവീണതമായി കണ്ടെത്തിയത്.

വികരാബാദ് പോലീസ് അപകടസ്ഥലത്ത് എത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തു. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ ഷിര്‍പൂരിലെ ഒരു ഫ്‌ലൈയിംഗ് അക്കാദമിയില്‍ പരിശീലക വിമാനം തകര്‍ന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം.