Connect with us

International

അമേരിക്കയില്‍ ബാറില്‍ വെടിവെപ്പ്; നാല് മരണം

Published

|

Last Updated

വാഷിംഗ്ടണ്‍: കന്‍സാസ് സിറ്റി ബാറില്‍ രാത്രിയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30നാണ് സംഭവം.
ബാറിലേക്ക് കയറി വന്ന അജ്ഞാതന്‍ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാല് പേര്‍ മരിച്ചതായി പോലീസ് പറഞ്ഞു. കുറഞ്ഞ പരുക്കുകളുമായി അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട് ഇതു വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഒന്നില്‍ക്കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും വെടിവെപ്പുണ്ടാകാനുള്ള കാരണവും അധികൃതര്‍ക്ക് അജ്ഞാതമാണ്.
വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ വിവരങ്ങള്‍ കന്‍സാസ് പോലീസ് തങ്ങളുടെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

Latest