Connect with us

Kerala

കുന്നത്ത്‌നാട് വിവാദ ഭൂമി ഡാറ്റാ ബേങ്കില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിയുടെ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബേങ്കില്‍ ഉള്‍പ്പെടുത്താന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖന്‍ ഉത്തരവിട്ടു. റിമോര്‍ട്ട് സെന്‍സിങ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ ഭൂമി നിലമാണെന്ന് വ്യക്തമായതോടെയാണ് മന്ത്രിയുടെ ഉത്തരവ്.

കഴിഞ്ഞ മാസമാണ് കുന്നത്തുനാട് ഭൂമിയുടെ 2008ന് മുമ്പുള്ള അവസ്ഥ സംബന്ധിച്ച് റിമോര്‍ട്ട് സെന്‍സിങ് സെന്റര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ സ്‌റ്റോപ് മെമ്മോ റദ്ദാക്കിക്കൊണ്ടുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഎച്ച് കുര്യന്‍ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പാണ് ഈ ഉത്തരവിറക്കിയത്. ഇത് പിന്നീട് മന്ത്രി മരവിപ്പിക്കുകയുണ്ടായി. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിയും റദ്ദാക്കുകയുണ്ടായി.റിമോര്‍ട്ട് സെന്‍സിങ് സെന്റര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. കുന്നതുനാട്ടിലെ 14 ഏക്കര്‍ ഭൂമി ഭരണതലത്തില്‍ സ്വാധീനം ഉപയോഗിച്ച് സ്വകാര്യ കമ്പനി നിലം നികത്തിയെന്നായിരുന്നു ആരോപണം.