Connect with us

National

വീട്ട് തടങ്കലില്‍ കഴിയുന്ന ഫാറൂഖ് അബ്ദുള്ളയെ പാര്‍ട്ടി പ്രതിനിധി സംഘം സന്ദര്‍ശിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ശ്രീനഗറിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു.ഗവര്‍ണര്‍ സത്യപാല്‍ മാലിക് അനുമതി നല്‍കിയതിന് പിറകെയാണ് സന്ദര്ശനം.

നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫാറൂഖ് അബ്ദുള്ളയെ സന്ദര്‍ശിച്ചത്. ജമ്മു കശ്മീരിന്റെ അഖണ്ഡതയും മതസൗഹാര്‍ദവും ഒരുമയും നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നമെന്ന് നേതാക്കള്‍ പറഞ്ഞു.

81കാരനായ ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തിന്റെ ശ്രീനഗറിലെ വസതിയിലും മകന്‍ ഒമര്‍ അബ്ദുള്ളയെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്.

---- facebook comment plugin here -----

Latest