Connect with us

Kerala

പൊന്നാമറ്റം വീട്ടില്‍ ഫോറന്‍സിക് പരിശോധന ; ജയിലില്‍ ജോളിക്ക് പ്രത്യേക നിരീക്ഷണം

Published

|

Last Updated

കോഴിക്കോട്: ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തി. മൂന്ന് വനിതാ വാര്‍ഡന്‍മാരാണ് കോഴിക്കോട് ജില്ലാ ജയിലില്‍ ജോളിയെ നിരീക്ഷിക്കുക. ആരോടും സംസാരിക്കാന്‍ തയ്യാറാകാതെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാതെയാണ് ജോളി ഇവിടെ കഴിയുന്നത്.പിടിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കടുത്ത മാനസിക സംഘര്‍ഷങ്ങളാണ് ജോളിയെ അസ്വസ്ഥയാക്കുന്നതെന്നറിയുന്നു.

അതേ സമയം പൊന്നാമറ്റം വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടേക്കാം എന്ന ആശങ്കയില്‍ നേരത്തെ ഈ വീട് പോലീസ് പൂട്ടി സീല്‍ ചെയ്തിരുന്നു. രണ്ട് പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴ് പേരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതകളുണ്ടെന്നാണ് കരുതപ്പെടുന്നത്.