Connect with us

Kerala

നെടുമ്പാശ്ശേരി സംഭവത്തിന് പിറകെ തലമുടിയിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: തലമുടിയിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായതിന് പിറകെ സമാനമായ രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മറ്റൊരു യുവാവ് കരിപ്പൂരില്‍ പിടിയിലായി. ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം തയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. തലമുടി വടിച്ചുമാറ്റി സ്വര്‍ണം ഒട്ടിച്ചശേഷം മീതെ വിഗു വെച്ചാണ് റമീസ് എത്തിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റ ഐ എക്‌സ് 348 ദുബൈ വിമാനത്തിലാണ് റമീസ് കരിപ്പൂരെത്തിയത്. സ്വര്‍ണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളം വഴിയും ഇതേ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണം നൗഷാദ് തലയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

Latest