Connect with us

Kerala

എംബിബിഎസ് കോപ്പിയടി വിവാദം: പരീക്ഷ ഹാളുകളില്‍ വാച്ചിനും വലിയ ആഭരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം: കോപ്പിയടി വിവാദത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ചിനും വലിയ വളകള്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങള്‍ക്കും ആരോഗ്യ സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തി. ആറ് മെഡിക്കല്‍ കോളജുകളില്‍ കോപ്പിയടി നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാന്‍ എല്ലാ പരീക്ഷാ ഹാളിലും ക്‌ളോക്കുകള്‍ സ്ഥാപിക്കാന്‍ സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കി.

ഇതിന് പുറമെ സാധാരണ ബോള്‍ പോയിന്റ് പേനകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ടെന്നും തീരുമാനമുണ്ട്.

ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ് യു ടി, അസീസിയ, എം ഇ എസ്, എസ് ആര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്.

Latest