Connect with us

Kerala

ദുരൂഹമരണങ്ങളില്‍ തനിക്ക് പങ്കില്ല; തന്നെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഷാജു

Published

|

Last Updated

കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് മുഖ്യപ്രതിയെന്ന് കരുതുന്ന ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. സംഭവത്തില്‍ തനിക്ക് അറിവോ പങ്കോ ഇല്ലെന്നും സ്വകാര്യ വാര്‍ത്ത ചാനലിനോട് സംസാരിക്കവെ ഷാജു വ്യക്തമാക്കി.

ജോളി കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അതിനുള്ള മാനസികാവസ്ഥയിലല്ലെന്നും ഷാജു പറഞ്ഞു. സ്വത്ത് തര്‍ക്കമാണോ ഈ സംഭവത്തിന് കാരണമെന്ന ചോദ്യത്തിന് സ്വത്ത് തര്‍ക്കമുണ്ടായിരുന്നുവെന്ന് ഷാജു പ്രതികരിച്ചു. ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണല്ലോ അതിന്റെ വിവരങ്ങള്‍ വരട്ടെയെന്നും ഷാജു വ്യക്തമാക്കി. ഇപ്പോള്‍ കസ്റ്റഡിയില്‍ കഴിയുന്ന ജോളിക്കൊപ്പം ഷാജുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരിച്ച റോയ് മാത്യുവിന്റെ ഭാര്യയാണ് ഇപ്പോള്‍ പിടിയിലായ ജോളി. റോയ് മാത്യുവിന്റെ മരണത്തിന് ശേഷമാണ് ഷാജു ജോളിയെ കല്യാണം കഴിക്കുന്നത്.

Latest