Connect with us

Kerala

കൊല്ലം നഗരത്തിലെ മാല തട്ടിയെടുക്കല്‍ പരമ്പര; മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍

Published

|

Last Updated

കൊല്ലം: നഗരത്തില്‍ മണിക്കൂറുകള്‍ക്കിടെ ആറിടങ്ങളില്‍ നിന്നായി മാലകള്‍ കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയിലായി. ഡല്‍ഹി സ്വദേശി സത്യദേവ് ആണ് നോയിഡയില്‍ അറസ്റ്റിലായത്. ഏഴുകോണ്‍ എസ് ഐ ബാബുകുറുപ്പിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള നാല് മണിക്കൂറിനിടെയാണ് കവര്‍ച്ച . ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു കവര്‍ച്ച. ആറ് വീട്ടമ്മമാര്‍ക്കാണ് മാല നഷ്ടമായത്. സഭവത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കാറിലെത്തിയ സംഘം മോഷണത്തിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്.

Latest