Connect with us

Kerala

സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റ് നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി : മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ഫഌറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളും ബേങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റ് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു.

ഗോള്‍ഡന്‍ കായലോരം അപ്പാര്‍ട്‌മെന്റ്‌സ് ഉടമ കെ പി വര്‍ക്കി ആന്‍ഡ് ബില്‍ഡേര്‍സും ആല്‍ഫ വെന്‍ച്വര്‍സ് പ്രൈവറ്റ് ലിമിറ്റഡുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ തങ്ങളെ തിരഞ്ഞ് പിടിച്ച് വേട്ടയാടുന്നു എന്ന് വര്‍ക്കി ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പറയുന്നു.
crz 2 എന്ന് രേഖപ്പെടുത്തി മരട് പഞ്ചായത്ത് നല്‍കിയ രേഖയുടെ അടിസ്ഥാനത്തില്‍ ആണ് ഫ്ളാറ്റ് നിര്‍മ്മിച്ചത് എന്നാണ് ആല്‍ഫ വെന്‍ച്വര്‍സിന്റെ നിലപാട്. ചട്ട ലംഘനം ഉണ്ടെങ്കില്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് ഹൈകോടതി അനുമതി നല്‍കിയിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഫ്ളാറ്റ്നിര്‍മാതാക്കളുടെ സത്യവാങ് മൂലം സുപ്രീം കോടതി ഒക്ടോബര്‍ 25 ന് കോടതി പരിഗണിക്കും

Latest