Connect with us

Kerala

പാവറട്ടിയിലെ കസ്റ്റഡിമരണം: രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പോലീസ്

Published

|

Last Updated

തൃശ്ശൂര്‍: പാവറട്ടിയില്‍ കഞ്ചാവ് കേസ് പ്രതി എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പോലീസ്. രഞ്ജിത്തിനെ രണ്ടുപേരാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന.

ഗുരുവായൂര്‍ എസിപി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘംമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം എക്‌സൈസ് സംഘത്തിന്റെ ജീപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ജീപ്പില്‍ വച്ചാണ്, കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്.

എട്ടുപേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രിവന്റീവ് ഓഫീസര്‍മാരാണ്് രഞ്ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഒക്ടോബര്‍ ഒന്നിനാണ്, കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത് മരിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest