Connect with us

Kerala

കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം

Published

|

Last Updated

മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് റെയില്‍വേ മേല്‍പ്പാലത്തില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ 15ലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ നാലുപേരുടെ പരുക്ക് ഗുരുതരമാണ്. ബസ് നിയന്ത്രണംവിട്ട് മറിഞ്ഞപ്പോള്‍ ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.