Connect with us

Kerala

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു; ഇന്ന് മുടങ്ങിയത് മുന്നൂറോളം സര്‍വീസുകള്‍

Published

|

Last Updated

തിരുവനന്തപുരം: എംപാനല്‍ ഡ്രൈവര്‍മാരെ കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്‌ഐര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു. ഇന്ന് മുന്നൂറോളം ബസ് സര്‍വീസുകളാണ് മുടങ്ങിയത്. അതേസമയം, ദിവസവേതനാടിസ്ഥാനത്തില്‍ ഇന്ന് ജോലിക്ക് കയറിയത് ഒരുവിഭാഗം ഡ്രൈവര്‍മാര്‍ മാത്രമാണ്.

ഓരോ ഡിപ്പോയിലും പത്ത് സര്‍വീസുകള്‍ വരെ മുടങ്ങിയതായാണ് വിവരം. ഇന്നലെ എഴുന്നൂറോളം സര്‍വീസുകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആയിരത്തി ഇരുന്നൂറിലേറെ സര്‍വീസുകള്‍ മുടങ്ങിയതായാണ് അനൗദ്യോഗിക കണക്ക്.
ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിച്ചുകൊണ്ട് സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. എന്നാല്‍ ഈ അനിശ്ചിതാവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഡ്രൈവര്‍മാര്‍ താല്പര്യം കാണിക്കുന്നില്ലെന്നാണ് അറിയുന്നത്.
എന്നാല്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്ത അതെ ആളുകളെ തന്നെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിക്കെടുക്കുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്.

Latest