Connect with us

Kerala

വൈദ്യുതി: സൗജന്യ പരിധിയിൽ ആരൊക്കെ?

Published

|

Last Updated

1. 500 വാട്‌സ് കണക്ടഡ് ലോഡുള്ള, 2 മാസം 40 യൂനിറ്റ് ഉപയോഗിക്കുന്ന ബി പി എൽ ഉപഭോതാക്കൾക്ക്, വൈദ്യുതി പൂർണമായും സൗജന്യം. ഇവർക്ക് ഫിക്‌സഡ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്.
2. 1000 വാട്‌സ് കണക്ടഡ് ലോഡും രണ്ട് മാസം 80 യൂനിറ്റ് ഉപയോഗിക്കുന്നതുമായ ബി പി എൽ ഉപഭോക്താക്കൾക്ക് യൂനിറ്റിന് 1.50 രൂപ നിരക്കിൽ വൈദ്യുതി നൽകുന്നു. ഇവർക്ക് ഫിക്‌സഡ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്
3. 1000 വാട്‌സ് കണക്ടഡ് ലോഡുള്ള ബി പി എൽ കുടുംബങ്ങളിൽ അർബുദരോഗികൾ, പോളിയോ / അപകടം എന്നിവയാൽ സ്ഥിരമായി അംഗ പരിമിതി ഉള്ളവർ, ഉണ്ടെങ്കിൽ രണ്ട് മാസം 200 യൂനിറ്റ് വരെ 1 .50 രൂപ നിരക്കിൽ നൽകുന്നു.
4. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് രണ്ട് മാസം 300 യൂനിറ്റ് വരെ 1.50 രൂപ നിരക്കിൽ നൽകുന്നു. ദ്വൈമാസ ഉപഭോഗം 500 യൂനിറ്റിന് മുകളിൽ ആണെങ്കിൽ ഈ ആനുകൂല്യം നൽകുന്നതല്ല.
5. രണ്ട് മാസം 240 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, ആദ്യത്തെ 80 യൂനിറ്റിന് 35 പൈസ നിരക്കിലും 81- 240 വരെ യൂനിറ്റിന് 50 പൈസ നിരക്കിലും, കൂടാതെ ഫിക്‌സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ദ്വൈമാസം 40 രൂപയും സബ്‌സിഡിയായി നൽകുന്നു.
6. കാർഷിക ഉപഭോക്താക്കൾക്ക് (എൽ ടി 5എ) യൂനിറ്റ് ഒന്നിന് 85 പൈസ സബ്‌സിഡി ലഭിക്കുന്നു.
7. ജീവൻ രക്ഷാ ഉപകരങ്ങൾക്കായുള്ള മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകുന്നു.

60 ശതമാനം (75ലക്ഷം) വൈദ്യുതി ഉപഭോക്താക്കളും മേല്പറഞ്ഞ സബ്‌സിഡി/ ആനുകൂല്യങ്ങളുടെ പരിധിയിൽ വരുന്നു.

Latest