Connect with us

Kerala

പൂതനമാര്‍ക്ക് വിജയിക്കാനുള്ള ഇടമല്ല അരൂര്‍: മന്ത്രി ജി സുധാകരന്‍

Published

|

Last Updated

പൂച്ചാക്കല്‍:കള്ളം പ്രചരിപ്പിക്കുന്ന പൂതനമാര്‍ക്ക് വിജയിക്കുവാനുള്ള ഇടമല്ല അരൂര്‍ എന്ന് മന്ത്രി ജി സുധാകരന്‍.അരൂരില്‍ ഒരു വികസനവും ഇല്ല എന്ന് പറയുന്ന ഷാനിമോള്‍ എങ്ങനെയാണ് അരൂരില്‍ വികസനം കൊണ്ടു വരുന്നത് എന്നും മന്ത്രി ചോദിച്ചു.തൈക്കാട്ടുശ്ശേരി പതിനഞ്ചാം വാര്‍ഡിലെ ഒരു കുടുംബ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല.കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു

Latest